2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ഒരു ശങ്ക..

കുറെ നാളായി എന്തേലും പറഞ്ഞിട്ട്..
ഇത് പറയണമെന്ന് തോന്നണു..
ആരേം പിണക്കാനല്ല, ഒരു ദുരുദ്ദേശവും ഇല്ലാ.. ചുമ്മാ 
 അപ്പൊ പറഞ്ഞു വന്നത്, ഇന്നലെ ബസ്സിലിരുന്നു  ഞാനെന്‍റെ ഈ വിടര്‍ന്ന കണ്ണും കൊണ്ട് കണ്ടതാണെ
വല്യ കാര്യമൊന്നുമല്ല, ഒരു പോസ്റ്റര്‍ , സിനിമാ പോസ്റ്റര്‍..
അതില് നമ്മടെ ശ്വേത മേനോനെ കണ്ടു.. അവരെ പലരും പല സ്ഥലങ്ങളിലും അധിക്ഷേപിച് സംസാരിച്ചു കേട്ടിട്ടുണ്ട്.
പൊതുവേ അത്തരം കാര്യങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യം ആണ് വലുത് എന്നാണ് എന്‍റെ വിചാരം.
പക്ഷെ ഇന്നലെ ആ പോസ്റ്റര്‍ കണ്ടപ്പോ വേണ്ടിയിരുന്നില്ല എന്ന് തോന്നി.
 (മുന്‍‌കൂര്‍ ജാമ്യം എടുക്കട്ടെ.. ഞാന്‍ സദാചാര പോലീസുകാരി ഒന്നുമല്ലാട്ടോ..)

ആ പോസ്റ്ററില്‍ ശ്വേത തുണി അലക്കുവാണ്‌...
നിങ്ങളൊക്കെ കണ്ടതാന്ന് എനിക്കറിയാമേ..
എന്‍റെ പ്രശ്നം വേറൊന്നുമല്ല, ശ്വേത എങ്ങനെ നിന്ന് വേണേല്‍ അലക്കട്ടെ 
കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത്  പോലെ തന്നെയാവണം ആവിഷ്കാരം..
അതില്‍ ഒരു തെറ്റുമില്ല, പക്ഷെ അങ്ങനൊരു പടം റോഡില്‍ ഒട്ടിക്കണോ?
ഇവള്‍ ഏത് നാട്ടുകാരി എന്ന് എന്നെ നോക്കി  മുഖം ചുളിക്കണ്ട..
ഇങ്ങനൊരു പോസ്റ്റര്‍ കണ്ടിട്ട് ഇടവഴി കയറി വരുന്ന ഒരാള്‍ക്ക്‌ വേണ്ടാത്തൊരു വിചാരം തോന്നിയാല്‍,കഷ്ടകാലത്തിനു നമ്മളെങ്ങാനും അതിലെ ചെന്ന് ചാടിയാല്‍..  പൊല്ലാപ്പായില്ലേ?
അതും വെറുതെ നടന്നു പോണ പെണ്‍കുട്ടിയെ പൊക്കിയെടുത്ത്  ഓടുന്നതാണ് പുതിയ ഫാഷന്‍..
ആ പടം കണ്ടില്ലേലും സാമൂഹ്യ വിരുദ്ധര്‍ക്ക് തോന്നാനുള്ളത്  തോന്നും, അവരത് നടപ്പിലുമാക്കും, അറിയാം.
എന്നാലും നാടൊട്ടുക്ക് ഇങ്ങനൊരു പടം ഒട്ടിച്ചിട്ട്‌, അത് കണ്ട്‌ സന്തോഷമായി നടന്നു പോയിട്ട്,
അടുത്ത ബസില്‍ കയറി ഒരു സ്കൂള്‍കുട്ടിയെ ഉപദ്രവിച്ചിട്ടു ,
അത് അവളുടെ വസ്ത്രത്തിന്‍റെ, ( അതായത് യുണിഫോമിന്റെ, ഏത്? ) കുഴപ്പമാണെന്നു പറഞ്ഞു മാന്യനായി വീട്ടില്‍ പോയിരുന്നു വെറുതെ അല്ല ഭാര്യ കാണുന്നവര്‍..
മനസ്സിലാവണില്ല..
ആരെങ്കിലും കുട്ടിക്ക് നല്ല ബുദ്ധി പറഞ്ഞു  തരുവോ?

 

 

7 അഭിപ്രായങ്ങൾ:

  1. ente oru pathrakari frnd parayarundu nammal ellam oru bagyam kondu jeevikukayanennu... chilapol pachayaya sathyangal ariyunnathu kondakam...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കാരനെ ഇപ്പൊ കാണാന്‍ ഇല്ലാലോ..
      ഈ കമെന്റ് കണ്ടില്ലായിരുന്നു..
      ഭാഗ്യം തന്നെയാണ്, ഓരോ ദിവസവും ഇങ്ങനെയൊക്കെ കടന്നുപോകുന്നത്..

      ഇല്ലാതാക്കൂ
    2. nirsha adicha samayatha oru reader nte vesham kettiyathu....
      thudangiya idathu thanne ellam avasanikkum ennu veendum veendum manasilakunnu...

      ഇല്ലാതാക്കൂ
  2. ആഹാ... ഈ വിടര്‍ന്ന കണ്ണുകള്‍ കൊള്ളാമല്ലോ... കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. ഇതിനിടയില്‍ ആ കയറിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല. അപ്പോള്‍ പോസ്റര്‍ ഇനി ഒട്ടണ്ട അല്ലേ..? അല്ലേല്‍ പെണ്‍കുട്ടികള്‍ ആയുധവും കൊണ്ട് നടക്കട്ടെ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭ്രാന്താ, നിങ്ങളിവിടേം വന്നോ?
      സന്തോഷം..
      ഇന്ന് പറുദീസ റിലീസ് ആണ്...
      ദൈവം സഹായിച്ച് പോസ്റ്റര്‍ ഒക്കെ പശു തിന്നു :)

      ഇല്ലാതാക്കൂ